മോദിയുടെ വാക്ക് പഴഞ്ചാക്ക്: വി.ഡി. സതീശൻ
1417764
Sunday, April 21, 2024 5:12 AM IST
ചാരുംമൂട്: വാക്കുകൾ പാലിക്കാതെ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബിജെപിയും മോദിയും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തുവർഷം മുമ്പ് അഞ്ച് ഗാരന്റികൾ മോദി ജനങ്ങൾക്ക് നൽകിയിരുന്നു.
പെട്രോൾ ഉത്പന്നങ്ങൾ, പാചകവാതകം എന്നിവയുടെ വില കുറയ്ക്കും, രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കും പ്രതിവർഷം രണ്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും കർഷകരുടെ വരുമാനം ഇരട്ടിയാക്കും ഇതൊക്കെയായിരുന്നു മോദിയുടെ ഗാരന്റികളെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ചാരുംമൂട്ടിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോശി എം.കോശി അധ്യക്ഷത വഹിച്ചു.