പാർവതി ഗോപകുമാറിന് ആദരം
1417761
Sunday, April 21, 2024 5:11 AM IST
അമ്പലപ്പുഴ: യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ പാർവതി ഗോപകുമാറിന് മരിയാധാമിൽ സ് നേഹവിരുന്നും ആദരവും ഒരുക്കി ലയൺസ് ആലപ്പുഴ എൻ ആർഐ ക്ല്ബ്ബ്. പുന്നപ്ര പറവൂർ മരിയധാമിലെ മാനസിക വെല്ലുവിളി അനുഭവിക്കുന്ന നൂറിലധികം അന്തേവാസികളോടൊപ്പമാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ക്ലബ്ബ് പ്രസിഡന്റ് നസീർ സലാം പാർവതിക്ക് പുരസ്കാരം’ സമ്മാനിച്ചു. ജീവകാരുണ്യ സേവന മേഖലയിൽ നിസ്തുല സംഭാവനകൾ നൽകിവരുന്ന പ്രവാസി സംരംഭകൻ ആലപ്പുഴ മാളിക മുക്ക് സ്വദേശി സിജു വി.ആർ പാർവതി ഗോപകുമാറിൽനിന്നു "ലയൺസ് പ്രവാസി പുരസ്കാരം ഏറ്റുവാങ്ങി.
ഫാ. പ്രശാന്ത് ഐഎംഎസ് സ്നേഹവിരുന്ന് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ അൽഫോൻസാ, ലയൺസ് ഭാരവാഹികളായ എബി തോമസ്, ജഗൻ ഫിലിപ്പോസ്, റോയ് പാലത്ര, ജി. അനിൽ കുമാർ, ഗുരു ദയാൽ തുടങ്ങിയവർ പ്രസംഗിച്ചു.