കെ.ജി. ജയന്റെ വിടവാങ്ങലില്‍ അനുശോചിച്ച് ചക്കുളത്തുകാവ് ട്രസ്റ്റ്
1416780
Tuesday, April 16, 2024 10:38 PM IST
ചക്കുളത്തുകാവ്: ചക്കുളത്തമ്മയുടെ ഭക്തനും പ്രശസ്ത സംഗീതജ്ഞനുമായ കെ ജി ജയന്റെ വിടവാങ്ങലില്‍ അനുശോചിച്ച് ചക്കുളത്തുകാവ് ക്ഷേത്ര ട്രസ്റ്റ്. ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകനായിരുന്ന കെ ജി ജയന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി രചിച്ച ചക്കുളത്തമ്മയുടെ ഉണര്ത്തുപാട്ടിന് ഈണം നല്കി ആലപിച്ചിട്ടുണ്ട്.
ഉറക്കുപാട്ട് അദ്ദേഹം തന്നെ ഈണം നല്കി എം.ജി ശ്രീകുമാറാണ് ആലപിച്ചത്. നൂറോളം ദേവിസ്തുതികള്ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു സംഗീതാര്‍ച്ചന നടത്തിയിരുന്നു.