സെൽഫിയിൽ തിളങ്ങി സ്ഥാനാർഥികൾ
1416743
Tuesday, April 16, 2024 9:28 PM IST
ചെങ്ങന്നൂര്: തെരഞ്ഞെടുപ്പ് സ്ഥാനാര്ഥികള്ക്കു സെല്ഫിയുടെ കാലം കൂടിയാണ്. സെല്ഫിയെടുക്കല് സ്ഥാനാര്ഥികളുടെ പ്രചാരണായുധം കൂടിയായി മാറുകയാണ്. എല്ലാ സ്ഥാനാര്ഥികളും സെല്ഫിയില് തിളങ്ങാന് മത്സരിക്കുകയാണ്. ഇത്തരത്തില് എടുക്കുന്ന സെല്ഫികള് നവ മാധ്യമങ്ങളില് പോസ്റ്റ് ചെയ്യുവാന് സ്ഥാനാര്ഥികള് മത്സരിക്കുകയാണ്. സെല്ഫിയെടുക്കാന് താത് പര്യമില്ലാത്ത സ്ഥാനാര്ഥികളും തെരഞ്ഞെടുപ്പ് കാലഘട്ടത്തില് എന്തിനും ഏതിനും റെഡി. സിനിമാ താരങ്ങളും സ്റ്റാര് സ്ഥാനാര്ഥികളും യുവാക്കളും മത്സരിക്കുന്നിടത്താണ് സെല്ഫികളുടെ ബഹളം.
മാവേലിക്കരയില് കൊടിക്കുന്നിലിന്റെ മണ്ഡല പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് സെല്ഫികള് ഏറുന്നത്. പ്രചാരണ സമയങ്ങളില് ദിനംപ്രതി നിരവധി പേരാണ് സെല്ഫിക്കായി എത്തുന്നത്. ആരെയും നിരാശപ്പെടുത്താതെ ഫോട്ടോക്കായി നിന്നു കൊടുക്കുകയും ചെയ്യുന്നുണ്ട്. എല്ഡിഎഫ് സ്ഥാനാര്തഥി സി.എ. അരുണ്കുമാറിനും സെല്ഫിയുടെ പ്രളയമാണ്. യുവത്വത്തിന്റെ പ്രസരിപ്പോടെ ഓടിനടന്ന പ്രചാരണം നടത്തുന്ന അരുണ്കുമാറാണ് ഒരുപടി മുന്നിലെന്നു പറയാം. എന്ഡിഎ സ്ഥാനാഥി ബൈജു കലാശാലയും സെല്ഫിയില് പിന്നിലല്ല.
ആലപ്പുഴയിലെ ആരിഫിനൊപ്പമുള്ള സെല്ഫികള് സോഷ്യല് മീഡിയായില് വൈറലാണ്. കെ.സി. വേണുഗോപാലിനൊപ്പം സെല്ഫി എടുക്കാന് പറ്റാത്തതിലുള്ള നിരാശയാണ് പലര്ക്കും. മണ്ഡലത്തില് അധിക ദിവസം ഇല്ലാത്തതാണ് പ്രധാന കാരണം. മണ്ഡലത്തിലുള്ള സമയങ്ങളില് നിരവധി പേരാണ് സെല്ഫി എടുക്കുന്നത്. കെസിയുടെ കുടെയുള്ള സെല്ഫികള് ധാരാളമായിട്ട് സോഷ്യല് മീഡിയയില് നിറയുന്നുണ്ട്. എന്ഡിഎ സ്ഥാനാര്ഥി ശോഭാ സുരേന്ദ്രനും സെല്ഫി കുറവല്ല. സ്ഥാനാര്ഥികളില് ഫിലിം സ്റ്റാറുകളായ സുരേഷ് ഗോപി, മുകേഷ്, കൃഷ്ണ കുമാര് എന്നിവരാണ് സെല്ഫിയില് മുമ്പന്മാര്.