വിഷുദിനത്തിലും സ്ഥാനാർഥികൾ പ്രചാരണച്ചൂടിൽ
1416538
Monday, April 15, 2024 11:52 PM IST
ചെങ്ങന്നൂര്‍: വിഷുദിനത്തിലും പ്രചാരണത്തിന് അവധി നല്‍കാതെ സ്ഥാനാര്‍ഥികള്‍. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തി ലെ സ്ഥാനാര്‍ഥികള്‍ വിഷുദിനത്തിലും വിവിധയിടങ്ങളില്‍ പ്രചാരണരംഗത്ത് സജീവമായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് വിഷുദിനത്തിലും സ്വീകരണ പര്യടനത്തിന്റെ തിരക്കിലായിരുന്നു.
കൊട്ടാരക്കര മണ്ഡലത്തിലായിരുന്നു പര്യടന പരിപാടി. ഇത്തവണ വിഷുദിനം ഡോ. ബി.ആര്. അംബേദ്കറുടെ ജന്മവാര്‍ഷികദിനം കൂടിയായിരുന്നു. കൊടിക്കുന്നില്‍ കൊട്ടാരക്കര കോണ്‍ഗ്രസ് ഭവനില്‍ അംബേദ്കറുടെ ഛായാ ചിത്രത്തിനു മുന്നില്‍ ഭദ്രദീപം കൊളുത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രചാരണം ആരംഭിച്ചത്. വിഷുദിനത്തില്‍ കൊട്ടാരക്കര പെരുംകുളത്തായിരുന്ന ആദ്യ സ്വീകരണം. താലത്തില്‍ കണിയൊരുക്കിയാണ് കൊടിക്കുന്നിലിനെ ഇവിടെ സ്വീകരച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാര്‍ കുന്നത്തൂര്‍, കൊട്ടാരക്കര മേഖലകളിലെ പ്രധാന കേന്ദ്രങ്ങളിലും ആരാധന കേന്ദ്രങ്ങളിലുമാണ് പ്രചാരണം നടത്തിയത്. രാജ്യത്തിന്റെ ഭരണഘടന ശില് പി ഡോ. ബി.ആര്. അംബേദ്കര്‍ ജയന്തിദിനത്തില്‍ സി.എ. അരുണ്‍ കുമാര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പ്രചാരണങ്ങള്‍ക്കു തുടക്കം കുറിച്ചത്. 1878ല്‍ ഡച്ചുകാരാല്‍ നിര്‍മിതമായ മണ്‍റോതുരുത്ത് ഇടച്ചാല്‍ പള്ളി (ഡച്ച് പള്ളി) സന്ദര്‍ശിച്ചു. ഇവിട്ടുത്തെ തിരുനാള്‍ ദിനം കൂടിയായിരുന്നു. കൊല്ലം രൂപത മെത്രാന് ഡോ. പോള്‍ ആന്റണി മുല്ലശേരിയെയും സന്ദര്‍ശിച്ചു. തുടര്‍ന്ന് ശാര്‍ങക്കാവ്, പടയണിവട്ടം ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തി.
എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാ ശാല ചെങ്ങന്നൂര്‍ മണ്ഡലത്തിലായിരുന്നു പ്രചാരണം. അംബേദ്കറിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് പ്രചാരണങ്ങള്‍ ആരംദിച്ചത്.
ബൈജുകലാശാല പാണ്ടനാട് കൊല്ലന്തറ കോളനിയില്‍ ഗൃഹസമ്പര്‍ക്കം നടത്തി. നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു സമ്പര്‍ക്കം.