കൊടിക്കുന്നിലിനും അരുൺകുമാറിനും ബൈജുവിനും സ്വീകരണം
1416314
Sunday, April 14, 2024 5:00 AM IST
മാന്നാർ: തൊഴിലാളികളുടെ സംരക്ഷണത്തിനായി കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തി അദാനിമാരെപ്പോലെയുള്ള കോർപറേറ്റ് മുതലാളിമാരെ സംരക്ഷിക്കുവാനാണ് ബിജെപി സർക്കാർ ശ്രമിച്ചതെന്നും തൊഴിലാളികളുടെയും രാജ്യത്തിന്റെയും സുരക്ഷ ഉറപ്പുവരുത്താൻ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരണമെന്നും മാവേലിക്കര പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

മാന്നാർ അലിൻഡ് സ്വിച്ച്ഗിയർ എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു കൊടിക്കുന്നിൽ.
അലിൻഡ് സ്വിച്ച്ഗിയർ ഡിവിഷൻ ഫാക്ടറിക്ക് സമീപം നടന്ന സ്വീകരണയോഗത്തിൽ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് മാന്നാർ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷിന്റെ ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ടം സ്വീകരണ പര്യടന പരിപാടി മാന്നാർ വള്ളക്കാലിൽ ജംഗ്ഷനിൽനിന്നാണ് ആരംഭിച്ചത്. മാവേലിക്കര എൽഡിഎഫ് സ്ഥാനാർഥി സി.എ. അരു ൺകുമാറിന് കുന്നത്തൂർ മണ്ഡലത്തിൽ സ്വീകരണം നല്കി. പ്രവർത്തകർ കൊന്ന പ്പൂക്കൾ നല്കിയാണ് സ്വീകരിച്ചത്.