മങ്കൊമ്പ് : വെളിയനാട് സെന്റ് സേവ്യേഴ്സ പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ തിരുനാളിനു തുടക്കമായി. വികാരി ഫാ. ജിജോ കുറിയന്നൂര്‍പറമ്പില്‍ കൊടിയേറ്റി. പൂര്‍വിക സ്മരണദിനമായ ഇന്നു രാവിലെ 5.15ന് വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം.
സെമിത്തേരി സന്ദര്‍ശനം, ധൂപപ്രാര്‍ഥന. നാളെ വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ സമൂഹബലി, വചനപ്രഘോഷണം, പ്രദക്ഷിണം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ. പ്രധാന തിരുനാള്‍ ദിനമായ 14ന് രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന 9.30ന് റാസ കുര്‍ബാന, റവ.ഡോ.സിറിയക് വലിയകുന്നുംപുറത്ത്, വചനപ്രഘോഷണം, ഫാ.ജയിന് വെമ്പാല, തിരുനാള്‍ പ്രദക്ഷിണം ഫാ. സെബാസ്റ്റ്യന്‍ കുന്നുംപുറം. കൊടിയിറക്ക്, ലദീഞ്ഞ്, സമാപന ആശീര്‍വാദം.