അടുത്ത മുഖ്യമന്ത്രി വനിതയാകണമെന്ന ചർച്ച അപ്രസക്തം: ജി. സുധാകരൻ
1397030
Sunday, March 3, 2024 5:19 AM IST
കഞ്ഞിക്കുഴി: അടുത്ത മുഖ്യമന്ത്രി വനിതയായിരിക്കണമെന്നുള്ള ചർച്ച അപ്രസക്തമാണ്. മാർക്സിസ്റ്റ് പാർട്ടി മുഖ്യമന്ത്രി പദം നൽകേണ്ടിയിരുന്നത് ഗൗരിയമ്മയ്ക്കാണ്. അതിലും സീനിയർ പാർട്ടിക്കുള്ളതുകൊണ്ടാണ് ഗൗരിയമ്മയെ പരിഗണിക്കാതെ പോയത്. അത്രയും കാര്യപ്പിടിപ്പുള്ള വനിതകൾ ഇല്ലെന്ന് മുൻമന്ത്രി ജി. സുധാകരൻ പറഞ്ഞു.
പി.എൻ. പണിക്കരുടെ 115-ാമത് ജന്മദിനത്തോട് അനുബന്ധിച്ച് പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി എസ്.എൽ. പുരം ഗാന്ധിസ്മാരകകേന്ദ്രത്തിൽ സംഘടിപ്പിച്ച സ്ത്രീ സുരക്ഷ സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് രവി പാലത്തിങ്കൾ അധ്യക്ഷത വഹിച്ചു.