കോക്കമംഗലം പള്ളി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: കെസിവൈഎം
1396216
Thursday, February 29, 2024 1:55 AM IST
ചേര്‍ത്തല: കോക്കമംഗലം മാര്ത്തോമശ്ലീഹ തീര്‍ഥാടന ദേവാലയത്തിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കെസിവൈഎം കോക്കമംഗലം യൂണിറ്റ് ആവശ്യപ്പെട്ടു. ഏഴുവര്‍ഷത്തോളമായി അറ്റകുറ്റപ്പണിപോലും നിര്‍വഹിക്കാതെ കുറ്റകരമായ അവഗണനയാണ് തീര്‍ഥാടനകേന്ദ്രമായ കോക്കമംഗലം പള്ളി റോഡിനോട് കാണിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
വര്‍ഷങ്ങള്‍ക്കുമുമ്പ് പള്ളി റോഡ് പഞ്ചായത്തിനു കൈമാറിയെങ്കിലും കാലാകാലങ്ങളില്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ പഞ്ചായത്ത് ഭരണസമിതി അനാസ്ഥകാണിക്കുകയാണ്.
വിശുദ്ധവാര തീര്‍ഥാടകരെയും പുതുഞായര്‍ തിരുനാള്‍ തീര്‍ഥാടകരെയും റോഡിന്റെ ശോച്യാവസ്ഥ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അടിയന്തരമായി റോഡ് നന്നാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡയറക്ടര്‍ ഫാ. ആന്റണി ഇരവിമംഗലം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിറ്റു പി. തോമസ് അധ്യക്ഷത വഹിച്ചു. ആനിമേറ്റര്‍ ജിജോ കര്‍ത്താനം, റിറ്റു തോമസ്, ഷിനോയി കുര്യന്, ജോണ്സണ് കണ്ണാട്ട്, ജോബിന് ജോര്‍ജ്, ജിജു സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.