ശുചിമുറി മാലിന്യം തള്ളി
1395976
Tuesday, February 27, 2024 11:35 PM IST
ചേര്‍ത്തല: കടക്കരപ്പള്ളി പഞ്ചായത്ത് മൂന്നാം വാർഡ് പണ്ടാരതൈ-വട്ടക്കരറോഡിലെ കുറ്റിക്കാട്ടിൽ ശുചിമുറി മാലിന്യം തള്ളിയതായി പരാതി. ഈ പ്രദേശം ആളൊഴിഞ്ഞ സ്ഥലമായതിനാൽ അർധരാത്രിയിലാണ് ഇവിടെ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നത്. വേനൽക്കാലമായതിനാൽ സമീപവാസികൾക്ക് ദുർഗന്ധംകൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.