പിക്കപ്പ് വാൻ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി
1395972
Tuesday, February 27, 2024 11:35 PM IST
കായംകുളം: കായംകുളം-ചെട്ടികുളങ്ങര റൂട്ടിൽ പരിപ്ര കുരിശുംമൂടിനു സമീപം പിക്കപ്പ് വാൻ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ഡ്രൈവറും സഹായിയും ക്യാബിനിനുള്ളിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു. കായംകുളം അഗ്നിരക്ഷാ സേനാംഗങ്ങൾ ഹ്രൈഡോളിക് സംവിധാനം ഉപയോഗിച്ച് ഇവരെ രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ വിമൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ റെസ്ക്യൂ ഓഫീസർമാരായ മുജീബ്, രാജഗോപാൽ, ശിവലാൽ, വിശാഖ്, സജിൻ; ഹോംഗാർഡ്മാരായ രഘുകുമാർ, സന്തോഷ് കുമാർ, ഫയർ റെസ്ക്യൂ ഡ്രൈവർ അൻവർ സാദത്, രഞ്ജീഷ് എന്നിവരാണ് രക്ഷപ്രവർത്തനം നടത്തിയത്.