തൻവിയയെ ചതിച്ച് ആണി; തളരാതെ അപ്പീലും നൽകി
1374570
Thursday, November 30, 2023 1:00 AM IST
ചേർത്തല: പ്രധാനവേദിയില്‍ നൃത്തത്തിനിടയില് കാലിൽ തറച്ച ആണിയുടെ വേദനയിലും തളരാതെ തൻവിയ വിനോദ് അരങ്ങ് തകർത്തു. ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരം നടക്കുമ്പോൾ പുറക്കാട് എസ്എൻഎം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി തൻവിയ വിനോദിന്റെ കാലിലാണ് വേദിയിൽ ഉണ്ടായിരുന്ന ആണി തറച്ചത്. തുടർന്നുണ്ടായ വേദന കാര്യമാക്കാതെ കളി തുടർന്നു.
വേദന സഹിച്ച് കളി പൂര്‍ത്തിയാക്കിയതിനുശേഷമാണ് ചികിത്സതേടിയത്. എന്നാല്‍ വേദന സഹിച്ചും നൃത്തം തുടര്‍ന്ന തനിക്ക് സമ്മാനം ലഭിക്കാതെ പോയതിൽ വിഷമത്തിലായ തൻവിയ അപ്പീൽ നൽകിയിരിക്കുകയാണ്. സംഘനൃത്തം, നാടോടി നൃത്തം എന്നീ ഇനങ്ങളിലും തന്‍വിയ മത്സരിക്കുന്നുണ്ട്.