ജില്ലാ കലോത്സവം: താള മേള ലയ നടനം
1374251
Wednesday, November 29, 2023 12:22 AM IST
ചേര്‍ത്തല: കലയുടെ പീലിവിടർത്തിയ ജില്ലാ കലോത്സവം രണ്ടാംദിനം പിന്നിടുമ്പോള്‍ കായംകുളം സബ്ജില്ല 267 പോയിന്റുമായി മുന്നില്‍. 242 പോയിന്റോടെ ചേര്‍ത്തല സബ്ജില്ല രണ്ടാം സ്ഥാനവും 228 പോയിന്റോടെ ചെങ്ങന്നൂര്‍ സബ്ജില്ല മൂന്നാം സ്ഥാനത്തും ഉണ്ട്. മത്സരം രാത്രി വൈകിയും തുടരുന്നതിനാല്‍ പോയിന്റ് നില മാറിമറിയും.
ഹൈസ്കൂള്‍ വിഭാഗത്തില്‍ കായംകുളം 128 പോയിന്റുമായി മുന്നിൽ. മാവേലിക്കര 112 പോയിന്റുമായി രണ്ടാം സ്ഥാനത്തും. 106 പോയിന്റുകള്‍ വീതം പങ്കുവച്ച് ചേര്‍ത്തലയും ഹരിപ്പാടും മൂന്നാം സ്ഥാനത്ത്. ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 115 പോയിന്റ് നേടി ചെങ്ങന്നൂര്‍ ഒന്നാം സ്ഥാനത്തും 110 പോയിന്റുകള്‍ വീതം പങ്കുവച്ച് ചേര്‍ത്തലയും കായംകുളവും രണ്ടാം സ്ഥാനവും 87 പോയിന്റു മായി തുറവൂര്‍ മൂന്നാം സ്ഥാനത്തുമാണ്.
യുപി ജനറല്‍ വിഭാഗത്തില്‍ 57 പോയിന്റോടെ കായംകുളം ഒന്നാം സ്ഥാനത്തും 49 പോയിന്റുകള്‍ വീതം പങ്കുവച്ച് ആലപ്പുഴയും ചേര്‍ത്തലയും രണ്ടാംസ്ഥാനവും 46 പോയിന്റോടെ തുറവൂര്‍ മൂന്നാം സ്ഥാനത്തുമാണ്. അറബി യുപി വിഭാഗത്തില്‍ 30 പോയിന്റുകള്‍ പങ്കുവച്ച് കായംകുളം, ഹരിപ്പാട് ഒന്നാം സ്ഥാനത്തും 28 പോയിന്റോടെ തുറവൂര്‍ രണ്ടാം സ്ഥാനത്തും 26 പോയന്റുകള്‍ വീതം പങ്കുവച്ച് ആലപ്പുഴയും ചേര്‍ത്തലയും മൂന്നാം സ്ഥാനത്തുമാണ്.
അറബി എച്ച്എസ് വിഭാഗത്തില്‍ 50 പോയിന്റുകള്വീതം പങ്കുവച്ച് കായംകുളം, ആലപ്പുഴ ഒന്നാം സ്ഥാനത്തും 48 പോയിന്റോടെ ചേര്‍ത്തല രണ്ടാം സ്ഥാനത്തും 45 പോയിന്റുമായി തുറവൂര്‍ മൂന്നാം സ്ഥാനത്തുമാണ്. സംസ്കൃതം യുപി വിഭാഗത്തില്‍ 33 പോയിന്റുമായി ചേര്‍ത്തല ഒന്നാം സ്ഥാനത്തും 31 പോയിന്റുകള്‍ പങ്കുവച്ച് ആലപ്പുഴ, തുറവൂര്‍ രണ്ടാം സ്ഥാനത്തും 28 പോയിന്റുകള്‍ പങ്കുവച്ച് കായംകുളം, ഹരിപ്പാട് മൂന്നാം സ്ഥാനത്തുമാണ്.
സംസ്കൃതം എച്ച്എസ് വിഭാഗത്തില്‍ 25 പോയിന്റുമായി തുറവൂര്‍ ഒന്നാം സ്ഥാനത്തും 21 പോയിന്റോടെ ചെങ്ങന്നൂര്‍ രണ്ടാം സ്ഥാനത്തും 20 പോയിന്റുമായി മാവേലിക്കര മൂന്നാം സ്ഥാനത്തുമാണ്. സ്കുള് വ്യക്തിഗതതലത്തില്‍ 96 പോയിന്റോടെ മാന്നാര്‍ എന്‍എസ് ബോയ്സ് എച്ച്എസ്എസ് ഒന്നാം സ്ഥാനത്താണ്. 63 പോയിന്റുമായി വെണ്മണി എംടി എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 53 പോയിന്റുമായി പച്ച ലൂര്‍ദ് മാതാ എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമാണ്.