ഒന്നാംദിനം തര്‍ക്കം, ഒരുമണിക്കൂർ മത്സരം നിര്‍ത്തിവച്ചു
1373935
Monday, November 27, 2023 11:39 PM IST
ചേർത്തല: കലോത്സവത്തില്‍ തുടക്കത്തില്‍ കല്ലുകടി. ഒന്നാം ദിനംതന്നെ തര്‍ക്കം, ഒരു മണിക്കൂറോളം മത്സരം നിര്‍ത്തിവച്ചു. പ്രധാന വേദിയായ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചവിട്ടുനാടക മത്സരത്തിലെ ഒന്നാം സ്ഥാനത്തെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.
ജഡ്ജസ് പക്ഷപാതപരമായി പെരുമാറിയെന്ന് രക്ഷിതാക്കള്‍ക്കിടയില്‍ ആക്ഷേപം ഉയര്‍ന്നു. ഇതിനിടയില്‍ രക്ഷിതാക്കളില്‍ ആരോ ജഡ്ജസിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി. ഇതുകണ്ട ജഡ്ജസ് ഇടയുകയും ഫോട്ടോ ഡിലീറ്റ് ചെയ്യുംവരെ മത്സരം നിര്ത്തിവക്കുകയാണെന്നു മൈക്കില്‍ അറിയിച്ചു. ഇതോടെ ആകെ ബഹളമായി. സ്റ്റേജിനു പുറത്തും ഉന്തും തള്ളും നേരിട്ടോടെ പ്രശ്നം അല്പം ഗുരുതരമായി. ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നവെന്നും അവര്‍ക്കായിരുന്നു ഒന്നാം സമ്മാനം എന്നുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍, ഹോളി ഫാമിലി എച്ച് എസ് എസിലെ കുട്ടികക്ക് ബി ഗ്രേഡ് നൽകിയതാണ് പ്രശ്നം ആയത്. അവസാനം ആലപ്പുഴ വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.സി കൃഷ്ണകുമാർ രംഗത്ത് വന്ന് പ്രശ്നം പരിഹരിച്ച ശേഷമാണ് ചവിട്ടുനാടകമത്സരം തുടരാനായത്.