കലാമാമാങ്കത്തിനു തിരിതെളിഞ്ഞു
1373931
Monday, November 27, 2023 11:39 PM IST
ചേര്‍ത്തല: കലയുടെ മാമാങ്കത്തിന് തിരിതെളിഞ്ഞു. ആലപ്പുഴ റവന്യു ജില്ലാ കലാമാമാങ്കത്തിന് ചേര്‍ത്തലയില്‍ വര്‍ണാഭമായ തുടക്കം. കലോത്സവത്തിനു തുടക്കം കുറിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.സി. കൃഷ്ണകുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് രചനാമത്സരങ്ങള്‍ ആരംഭിച്ചു. വൈകുന്നേരം പ്രധാന വേദിയായ മുട്ടം ഹോളിഫാമിലി ഹയര്‍ സെക്കൻഡറി സ്കൂള്‍ അങ്കണത്തില്‍ നടന്ന സമ്മേളനം എം.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു.
കലോത്സവങ്ങളില്‍ മത്സരങ്ങള്‍ വിദ്യാര്‍ഥികള്‍ തമ്മിലായിരിക്കണമെന്നും അല്ലെങ്കില്‍ അത് കൈവിട്ടുപോകുമെന്നും കിടമത്സരമല്ല വേണ്ടത് നല്ല മത്സരമായിരിക്കണമെന്നും എ.എം. ആരിഫ് പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, വൈസ് ചെയര്മാന് ടി.എസ്. അജയകുമാര്‍, മുട്ടം ഹോളിഫാമിലി സ്കൂള്‍ മാനേജര്‍ റവ.ഡോ.ആന്റോ ചേരാംതുരുത്തി, ഏലിക്കുട്ടി ജോണ്‍, മാധുരി സാബു, എ.എസ് സാബു, മിത്രവിന്ദാഭായ്, ജാക്സണ് മാത്യു, പി.എസ് ശ്രീകുമാര്‍, പ്രമീളാദേവി, എ.അജി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.സി. കൃഷ്ണകുമാര്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ എഫ്.എ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.