ജില്ലയാകെ ഇന്നലെ ഗാന്ധിസ്മരണയിൽ മുഴുകി. വിവിധ സംഘടനകളുടെയും പാർട്ടികളുടെയും നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷങ്ങൾ നടന്നു. കാലത്തിന് മായ്ക്കാനാവാത്ത ഗാന്ധിയൻ ആശയങ്ങളുടെ ഉണർത്തുപാട്ടായി മാറി ജില്ലയാകെ കൊണ്ടാടിയ ആഘോഷങ്ങളും അനുസ്മരണങ്ങളും.
കൈനകരി മണ്ഡലത്തിൽ
മങ്കൊമ്പ്: കൈനകരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 154-ാമത് ജന്മദിനം ആഘോഷിച്ചു. പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ യോഗം മണ്ഡലം പ്രസിഡന്റ് ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കെ.വി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിബിച്ചൻ കാളാശേരി, ജോജോ ചൂളപ്പറമ്പിൽ, റോയി ചെറിയമറ്റം, ജോസി പള്ളിച്ചിറ, കുഞ്ഞുമോൻ കുടിലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ചമ്പക്കുളം മണ്ഡലത്തിൽ
ചമ്പക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിജയന്തി ദിനാചരണവും പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് കുട്ടനാട് സൗത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോർജ് മാത്യു അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. 84 ാം നമ്പർ ബൂത്ത് പ്രസിഡന്റ് ഫിലിപ്പ് ചക്കൻകരി അധ്യക്ഷത വഹിച്ച യോഗത്തിൽ സന്തോഷ് താഴെത്തുരുത്ത്, വർഗീസ് മാത്യു, വിൽസൺ ചാക്കോ, സൈറിഷ് ജോർജ്, ബിജു ലാൽ, സുഭാഷ് തൈത്തറ, ജിമ്മിച്ചൻ കല്ലൂരം തുടങ്ങിയവർ പ്രഗിച്ചു.
രാമങ്കരി മണ്ഡലത്തിൽ
രാമങ്കരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജി അനുസ്മരണം യുഡിഎഫ് കുട്ടനാട് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോബിൻ കഞ്ഞിക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ സിബി മൂലംകുന്നം, എ.കെ. ഷംസുധീൻ, ആന്റണി ശ്രാമ്പിക്കൽ, ജോർജുകുട്ടി പുറവടിക്കളം തുടങ്ങിയവർ പ്രസംഗിച്ചു.
മാന്നാർ മണ്ഡലത്തിൽ
മാന്നാർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ നടത്തി. മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ അധ്യക്ഷതവഹിച്ചു. മാന്നാർ അബുദൾലത്തിഫ് ഉദ്ഘാടനം ചെയ്തു. തോമസ് ചാക്കോ സുജിത്ത്ശ്രീരംഗം. ടി.കെ. ഷാജഹാൻ കെ. ബാലസുന്ദരപ്പണിക്കർ രാജേന്ദ്രൻ ഏനാത്ത്, മധു പുഴയോരം, രാധമണി ശശിന്ദ്രൻ, ചിത്ര എം. നായർ, പ്രദീപ് ശാന്തിസദനം തുടങ്ങിയവർ പ്രസംഗിച്ചു.
ചേപ്പാട് മണ്ഡലത്തിൽ
ഹരിപ്പാട്: ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടം കുളം ജംഗ്ഷനിൽ മഹാത്മജിയുടെ 154-ാം ജന്മദിനത്തിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തി.
പ്രഫ. ഡോ. ബി. ഗിരിഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡി സി സി ഉപാധ്യക്ഷൻ ജോൺ തോമസ് ഉദ്ഘാടനം നിർവഹിച്ചു. മാത്യു ഉമ്മൻ, കെ.ബി. ഹരികുമാർ, രാജേഷ് രാമകൃഷ്ണൻ, എം. മണിലേഖ, ശാമുവൽ മത്തായി, ജയരാജൻ വല്ലൂർ, ഭാസ്കരൻ ശ്രീപദം, അശോക് കുമാർ, ഷംസുദീൻ, ഹലീമ തുടങ്ങിയവർ പ്രസംഗിച്ചു.
അമ്പലപ്പുഴ: കെപിസിസി ഗാന്ധിദർശൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. പുന്നപ്ര ശാന്തിഭവനിൽ നടന്ന ചടങ്ങ് ഗാന്ധിദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.രാജേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി.കെ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി മാത്യു ആൽബിൻ, ഒബിസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ, നിസാർ വെള്ളാപ്പള്ളി, ആർ.സജിമോൻ, സമീർ പാലമൂട് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരതീയ ദളിത് കോൺഗ്രസ് ആഘോഷങ്ങൾ
ആലപ്പുഴ: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷങ്ങൾ അനിൽ ബോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രവിപുരം രവീന്ദ്രൻ, ജനറൽ സെക്രട്ടറി മധു ജനാർദ്ദനൻ, അലക്സ് മാത്യു, വി. വാസുദേവൻ, വിജയകുമാർ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
‘വസഥം’പകൽവീട്ടിൽ
ഗാന്ധിജയന്തി ദിനാഘോഷം
ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും “വസഥം”പകൽ വീടും സംയുക്തമായി ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. ചേപ്പാട് ഗവൺമെന്റ് എൽപിഎസിലെ കുട്ടികൾ എസ്എംസി അംഗങ്ങൾ, അധ്യാപകർ എന്നിവർ പകൽവീട്ടിലെ മാതാപിതാക്കളുടെ ആഘോഷത്തിൽ പങ്കുചേർന്നു. സമ്മേളനത്തിൽ ചേപ്പാട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയർമാൻ കെ. വിശ്വപ്രസാദ് അധ്യക്ഷത വഹിച്ചു. പ്രത്യാശ ദീപം ഡയറക്ടർ ഡാനിയേൽ ഉദ്ഘാടനം ചെയ്തു.
ജോൺ തോമസ് ഗാന്ധിജയന്തിദിന സന്ദേശം നൽകി. കുട്ടികൾക്കായി ഗാന്ധി ക്വിസ് മത്സരവും ദേശഭക്തിഗാനാലാപനവും സംഘടിപ്പിച്ചു.
മാവേലിക്കര: ഗാന്ധിയുടെ 154-ാം ജന്മദിനം അഹിംസദിനമായി ആചരിച്ച് മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. ഡിസിസി വൈസ് പ്രസിഡന്റ് കെ.ആര്. മുരളീധരന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മാവേലിക്കര നഗരസഭാ ചെയര്മാന് കെ.വി. ശ്രീകുമാര്‍, നൈനാന് സി. കുറ്റിശേരില്‍, ലളിത രവീന്ദ്രനാഥ്, കെ. ഗോപന്, സജീവ് പ്രായിക്കര, ശാന്തി അജയന്, ലത മുരുകന്, അജിത്ത് കണ്ടിയൂര്‍, പഞ്ചവടി വേണു, ബൈജു സി. മാവേലിക്കര, മാത്യു കണ്ടത്തില്‍, എസ്.വൈ. ഷാജഹാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എടത്വ: എടത്വ വികസനസമിതിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണം നടത്തി. ജംഗ്ഷനില്‍ ഗാന്ധി പ്രതിമയില്‍ പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം ഹാരമണിയിക്കുകയും ഭാരവാഹികള്‍ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. പൊതുസമ്മേളനം രക്ഷാധികാരി അഡ്വ. പി.കെ. സദാനന്ദന് ഉദ്ഘാടനം ചെയ്തു. ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു. ജോജി കരിക്കംപള്ളി, കുഞ്ഞുമോന് പട്ടത്താനം, ജോര്‍ജ് തോമസ് കളപ്പുര, അഡ്വ. ഐസക്ക് രാജു, പി.ഡി. രമേശ്കുമാര്‍, ഷാജി തോട്ടുകടവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. എം.എസ്. സ്വാമിനാഥന്റെ നിര്യാണത്തില്‍ അനുശോചനവും രേഖപെടുത്തി.
ചെങ്ങന്നൂർ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികൾ മുനിസിപ്പൽ ഓഫീസിനു സമീപമുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്കു മുമ്പിൽ പൂക്കൾ സമർപ്പിച്ച് ആദരം അർപ്പിച്ചു. സേവാഭാരതി പ്രവർത്തകർ റെയിൽവേ ശുചീകരണ തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ നാഷണൽ സർവീസ് സ്കീം വിദ്യാർഥികൾ ശുചീകരണ തൊഴിലാളികളോടൊപ്പം റെയിൽവേ സ്റ്റേഷനിലെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. റെയിൽവേ ഉദ്യോഗസ്ഥരായ രവികുമാരൻ നായർ, പി.എസ് സജി, എ.ബി. തോമസ്, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
ചേര്‍ത്തല: കെവിഎം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ലോക ആവാസദിനാചരണവും ഗാന്ധിജയന്തിദിനത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങളും നടത്തി. ഡോ.വി.വി ഹരിദാസിന്റെ സാന്നിധ്യത്തില്‍ ഡോ. അവിനാഷ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബിജി ജേക്കബ്, ആഷാലത, റജീല തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചേര്‍ത്തല: ടൗൺ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളജുമായി സഹകരിച്ച് ഗാന്ധിജയന്തി ദിനാഘോഷവും പരിസര ശുചീകരണവും നടത്തി. പരിപാടിയുടെ ഭാഗമായി ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരവും ചേർത്തല ബസ് സ്റ്റേഷൻ പരിസരവും ശുചീകരിച്ചു. റെയിൽവേ സ്റ്റേഷനിൽ നടന്ന ചേർത്തല ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ. ലാൽജി അധ്യക്ഷത വഹിച്ചു.
അസി. ഗവർണർ എം. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റാഫ് രാജേന്ദ്രൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. സുജാത, സുബാഷ്, ഉദയപ്രസാദ്, ബസന്ത് റോയി, തങ്കച്ചൻ ടി. കടവൻ, സന്തോഷ്, ഹർഷകുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.