മാന്നാർ: ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞു. യാത്രക്കാർ യാതൊരു പരിക്കുകളുമില്ലാതെ രക്ഷപ്പെട്ടു. മാന്നാർ - തട്ടാരമ്പലം റോഡിൽ വലിയപെരുമ്പുഴ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് റോഡിൽ നിന്നും ഏഴടി താഴ്ചയിലുള്ള ചതുപ്പിലേക്ക് മറിയുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ മൂന്നു പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്.