16 ലിറ്റർ വിദേശമദ്യവുമായി അറസ്റ്റിൽ
1339758
Sunday, October 1, 2023 10:45 PM IST
മാന്നാർ: രണ്ടു ദിവസത്തെത്തുടർച്ചയായ ഡ്രൈഡേയുടെ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 16 ലിറ്റർ വിദേശമദ്യവുമായി ഒരാളെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.
മാന്നാർ കുട്ടമ്പേരൂർ ചക്കാലിൽ വീട്ടിൽ ഉണ്ണിയെയാണ് മാന്നാർ പോലിസ് അറസ്റ്റ് ചെയ്തത്.ബിവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റിൽനിന്നും വാങ്ങി അധിക വിലയ്ക്കു വിൽക്കാനായി സൂക്ഷിച്ചിരുന്ന 35 ലിറ്ററോളം മദ്യമാണ് പിടികൂടിയത്. അരലിറ്റർ വീതമുള്ള മുപ്പത്തി മൂന്നുകുപ്പികളാണ് വീടിന്റെ സൈഡിലെ ഷെഡിൽനിന്ന് കണ്ടെത്തിയത്.
പ്രതിയുടെ വീടിനു മുൻവശത്തായി ഒരു പലചരക്കുകടയുണ്ട്. ഈ കടയുടെ മറവിലാണ് മദ്യക്കച്ചവടം നടത്തിവന്നിരുന്നത്.
ഇവിടെ അനധികൃത മദ്യവില്പന നടക്കുന്നതായി മാന്നാർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാന്നാർ പോലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നിർദേശ പ്രകാരം എസ്ഐ സി.എസ്. അഭിരാം, എസ്ഐ ബിജുക്കുട്ടൻ, എഎസ്ഐ മധുസൂധനൻ, ജി എസ്ഐ സുരേഷ്കുമാർ, സിവിൽ പോലിസ് ഓഫീസർമാരായ ഫിർദൗസ്, ഹരിപ്രസാദ്, സാജിദ്, നിസാം, സുനി എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യക്കച്ചവടം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.