വ്യാജമദ്യ നിർമാണം: ഒരാൾ അറസ്റ്റിൽ
1339757
Sunday, October 1, 2023 10:45 PM IST
ഹരിപ്പാട്: ചേപ്പാട് വീട് വാടകയ്ക്ക് എടുത്ത് വ്യാജമദ്യ നിർമാണം നടത്തിയ ഒരാൾ അറസ്റ്റിൽ.കുമാരപുരം എരിക്കാവ് പോച്ചതറയിൽ സുധീന്ദ്രലാൽ (47) ആണ് അറസ്റ്റിലായത്.
സുധീന്ദ്രൻ ചേപ്പാട് റെയിൽവേ സ്റ്റേഷനു സമീപം ഒരു വർഷമായി വീട് വാടകയ്ക്ക് എടുത്ത് വിപുലമായ രീതിയിൽ മദ്യനിർമാണം നടത്തിവരികയായിരുന്നു. വീടിന്റെ മുകൾ നിലയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 500 മില്ലി ലിറ്ററിന്റെ 785 കുപ്പി വ്യാജ മദ്യവും മദ്യം നിറയ്ക്കാൻ ഉപയോഗിക്കുന്ന 5000 കുപ്പികൾ, ഒരു ചാക്ക് അടപ്പ്, പാക്കിംഗ് മെഷീൻ, ഫോളോഗ്രാം സ്റ്റിക്കറുകൾ, മോട്ടോർ, ടാങ്ക്, മദ്യത്തിന് നിറം നൽകുന്ന കരാമൽ എന്നിവയും പിടികൂടി.
വലിയതോതിൽ മദ്യം നിർമിച്ച് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പനയ്ക്കായി നൽകുകയായിരുന്നു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ എക്സൈസ് ആന്റി നാർകോട്ടിക് സ്പെഷൽ സ്കോഡ് സിഐ മഹേഷ്. എം, പ്രിവന്റീവ് ഓഫീസർമാരായ ഗോപകുമാർ, സജിമോൻ സിവിൽ ഓഫീസർമാരായ റെനി, ദിലീഷ്, സന്തോഷ്, ശ്രീജിത്ത്, രശ്മി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.