പുളിമരം കടപുഴകി വീണു വീട് ഭാഗികമായി തകർന്നു
1339748
Sunday, October 1, 2023 10:35 PM IST
എടത്വ: ശക്തമായ കാറ്റിൽ പുളിമരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. എടത്വ ചങ്ങങ്കരി മാളിയേക്കൽ ജോർജുകുട്ടിയുടെ വീടിനു മുകളിലേക്കാണ് പുളിമരം കടപുഴകി വീണത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വീടിന്റെ ഷീറ്റുകളും ഓടുകളും ഭാഗികമായി തകർന്നു. വീട്ടിലെ വയറിംഗിന് കേട് സംഭവിക്കുകയും പാത്രങ്ങൾ പൊട്ടുകയും ചെയ്തിട്ടുണ്ട്. വീട്ടുകാർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. സമീപ വാസിയുടെ പുളിമരമാണ് വീടിന് മുകളിലേക്ക് വീണത്. ഉടമ മരം വെട്ടിമാറ്റി.