കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
1339504
Sunday, October 1, 2023 12:20 AM IST
തുറവൂർ: കടലിൽ മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ വാഴക്കൂട്ടത്തിൽ ജിബിൻ അലക്സാണ്ടറി (28)ന്റെ മൃതദേഹമാണ് പള്ളിത്തോടു ഭാഗത്ത് കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് കാട്ടൂർ പടിഞ്ഞാറ് കടലിൽ വല നീട്ടുന്നതിനിടെ വള്ളത്തിൽനിന്നു കടലിലേക്ക് ഇറങ്ങിയപ്പോൾ ജിബിനെ കാണാതായത്. കാട്ടൂരിൽനിന്നു സുഹൃത്തുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. സംസ്കാരം നടത്തി.