കല്ലുമല രാജന് ഓര്‍മയായി
1339501
Sunday, October 1, 2023 12:16 AM IST
മാവേലിക്കര: അരനൂറ്റാണ്ടുകാലം മാവേലിക്കരയുടെ രാഷ്ട്രീയ സാംകാരിക രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന കല്ലുമല രാജന് ഓര്‍മയായി.
മാവേലിക്കരയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാനായി വലിയ അവസരങ്ങള്‍ പോലും അവഗണിച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു കല്ലുമല രാജന്.
കക്ഷിരാഷ്ട്രീയ ഭേദമന്യേ തന്നെ സമീപിക്കുന്ന ആര്‍ക്കും എന്തു ചെയ്തു കൊടുക്കുന്നതിനും സന്നദ്ധനായിരുന്നു എന്നതാണ് കല്ലുമല രാജനെ ജനകീയനായി മാറ്റിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷനായി തുടരവെയാണ് അന്ത്യം സംഭവിച്ചത്.