മങ്കൊമ്പ്: കുട്ടനാടിന്റെ സമഗ്ര വികസനസാധ്യതകൾക്കു രൂപരേഖ നൽകിയ ദാർശനിക കാർഷിക വിദഗ്ദനായിരുന്നു എം.എസ് സ്വാമിനാഥനെന്ന് ജേക്കബ് ഏബ്രഹാം. യുഡിഎഫ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എം.എസ്. സ്വാമിനാഥൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാട് പാക്കേജിന്റെ ശില്പി, കുട്ടനാടിനാവശ്യമായ പുതിയയിനം സങ്കര വിത്തുകളുടെ ഉപയോഗം ശാസ്ത്രീയമായ കൃഷിരീതികളുടെ ആവിഷ്കാരം തുടങ്ങി നിരവധി സംഭാവനകൾ കുട്ടനാടിന് നൽകിയ പ്രതിഭാശാലിയായിരുന്നു അദ്ദേഹമെന്നും ജേക്കബ് ഏബ്രഹാം അനുസ്മരിച്ചു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ തങ്കച്ചൻ വാഴച്ചിറ, സി.വി. രാജീവ്, ജോർജ് മാത്യു, ബാബു വലിയവീടൻ, എ.കെ. സുബ്രഹ്മണ്യൻ, ജോസ് കാവനാടൻ, പ്രകാശ് പനവേലി, റോയി ഊരാംവേലി, റോബിൻ കഞ്ഞിക്കര തു ടങ്ങിയവർ പ്രസംഗിച്ചു.
തോമസ് ജോൺ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ പുളിങ്കുന്നിൽ ഡോ.എം.എസ്.സ്വാമിനാഥൻ അനുസ്മരണം നടത്തി. സ്വാമിനാഥന്റെ പരിഷ്കാരങ്ങളാണ് ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേയക്കു നയിച്ചതെന്നും കുട്ടനാടൻ കാർഷികമേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും യോഗം വിലയിരുത്തി. മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
സമിതി രക്ഷാധികാരി അലക്സ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. കൺവീനർ എ.എസ്. വിശ്വനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സമിതി ചെയർമാൻ ബാബു വടക്കേക്കളം, ജോസഫ്കുഞ്ഞ് മംഗലപ്പള്ളി, ജോളി ജോസഫ്, ജോൺ.സി.ടിറ്റോ, കുര്യൻ.ജെ.മാലൂർ, അനിൽ അനിരുദ്ധൻ വാഴേച്ചിറ, ടോമിച്ചൻ വേലേക്കളം എന്നിവർ പ്രസംഗിച്ചു.
നായ ഡോ. എം.എസ് സ്വാമിനാഥന്റെ നിര്യാണത്തിൽ കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയ്ക്ക് മഹത്തായ സംഭാവന നൽകിയ കുട്ടനാട്ടുകാരനാണദ്ദേഹമെന്നും പ്രസിഡന്റ് സി.വി രാജീവ് അനുസ്മരിച്ചു.
മങ്കൊമ്പ്: അന്തരിച്ച കാർഷിക ശാസ്ത്രഞ്ജൻ എം.എസ്. സ്വാമിനാഥന് ആദരാഞ്ജലി അർപ്പിച്ചു. നെൽകർഷക സംരക്ഷണ സമിതി ഹരിപ്പാട് മേഖലാ കമ്മിറ്റി അനുസ്മരണ യോഗം നടത്തി. ചെറുതനയിൽ നടന്ന അനുസ്മരണ യോഗം സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് ഉദ്ഘാടനം ചെയ്തു.
അമ്പലപ്പുഴയിൽ നെൽവില ലഭിക്കാതിരുന്നതുമൂലം ജീവൻ ഹോമിച്ച വന്ദ്യ വയോധികനായ നെൽകർഷകൻ രാജപ്പനും യോഗത്തിൽ ആദരാഞ്ജലി അർപ്പിച്ചു. നെൽകർഷക സംരക്ഷണ സമിതിയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനവും ചടങ്ങിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് വിശ്വനാഥപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ആർ.സതീശൻ, സോണിച്ചൻ പുളിങ്കുന്ന്, ജോൺ സി.ടിറ്റോ, മാത്യൂസ് കോട്ടയം, കുര്യൻ ചെറുതുരുത്ത്, വിജയകുമാർ മടയനാരി, വർഗീസ് ഔസേപ്പ് പടിഞ്ഞാറെപുഞ്ച് തുടങ്ങിയവർ പ്രസംഗിച്ചു.
ആലപ്പുഴ: ഡോ. എം.എസ്. സ്വാമിനാഥന്റെ നിര്യാണത്തിൽ കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ നേതൃത്വ യോഗം ചേർന്നു അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോജി ചെറിയാൻ, മുഞ്ഞനാട് രാമചന്ദ്രൻ, ചിറപ്പുറത്ത് മുരളി, കെ വേണുഗോപാൽ, അമ്പു വൈദ്യൻ, അലക്സ് മാത്യു, സിബി മൂലംകുന്നം, ജോർജ് കാരാച്ചിറ,സീമ പ്രേംകുമാർ, എന്നിവർ അനുശോചന പ്രസംഗം നടത്തി.
എടത്വ: സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍ ഹരിത വിപ്ലവത്തിലൂടെ ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പാക്കിയ കാര്‍ഷിക ശാസ്ത്രജ്ഞന് ഡോ. എം.എസ്. സ്വാമിനാഥന് അനുസ്മരണം നടത്തി. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് അനുസ്മരണ പ്രഭാഷണം നടത്തി.
ഹെഡ്മിസ്ട്രസ് ലീനാ തോമസ്, അധ്യാപകരായ മാത്യു ടോജോ തോമസ്, അനൂജ ഫ്രാന്‍സീസ്, ചിക്കു സാറാ, നിബു തോമസ് നിധിന് ജോസഫ് സജീവ് തോമസ്, ബെറ്റ്സി ബിജു എന്നിവര്‍ പ്രസംഗിച്ചു. പുഷ്പാര്‍ച്ചനയും നടത്തി.