നൈപുണ്യ കോളജില്‍ സെമിനാര്‍
1338776
Wednesday, September 27, 2023 10:41 PM IST
ചേര്‍ത്തല: ലോകടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ചേര്‍ത്തല നൈപുണ്യ കോളജ് ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടെ സമ്പൂഷ്ടീകരിച്ച അരിയാഹാരത്തിന്റെ ആവശ്യകതയും ഉപയോഗവും എന്ന വിഷയത്തില്‍ സെമിനാറും ഭക്ഷണ പ്രദര്‍ശനവും നടത്തി.
സബ് കളക്ടര്‍ സൂരജ് ഷാജി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷ അസി. കമ്മീഷണര്‍ സുബിമോള്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ബൈജു ജോര്‍ജ് പൊന്തേമ്പിള്ളി ആശംസകളര്‍പ്പിച്ചു. ജില്ലയിലെ സ്കൂള്‍ അങ്കണവാടി ഉച്ചഭക്ഷണ നിര്‍മാണ വിതരണവുമായി ബന്ധപ്പെട്ടവരും ഐസിഡിഎസ് അംഗങ്ങളും സെമിനാറില്‍ പങ്കെടുത്തു.