കായംകുളം കോടതി സമുച്ചയം: നിര്‍മാണം അവസാനഘട്ടത്തിൽ
1338772
Wednesday, September 27, 2023 10:41 PM IST
കായംകുളം: പുതിയ കോടതി സമുച്ചയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. മൂന്നുനിലകളിലായുള്ള കെട്ടിടത്തിന്റെ ചുറ്റുമതിൽകെട്ടൽ, ഇന്റർലോക്ക് ടൈൽ പാകൽ, ലാൻഡ്സ്കേപിംഗ് തുടങ്ങിയ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ബജറ്റ് ഫണ്ടിൽനിന്ന് 15 കോടി രൂപ ചെലവഴിച്ച് 3974 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
കോടതി ഹാളുകൾ, ചേംബർ, ടൈപ്പിംഗ് പൂൾ, ലോബി, കമ്പ്യൂട്ടർ റൂം, റിക്കോർഡ്സ് റൂം, ജുഡീഷ്യൽ സർവീസ്, അഭിഭാഷകരുടെ ക്ലാർക്കുമാർക്കുള്ള മുറി, സാക്ഷികൾക്കുള്ള വിശ്രമമുറി, അഭിഭാഷകർക്കാവശ്യമായ ലൈബ്രറി, ഓഫീസ്, ഡൈനിംഗ് ഹാൾ, ശുചിമുറികളും കൂടാതെ ബാർ അസോസിയേഷൻ ഹാളും ഒരുക്കിയിട്ടുണ്ട്.