യുവാവിന്റെ മൃതദേഹം കായലിൽ
1338512
Tuesday, September 26, 2023 11:18 PM IST
മുഹമ്മ: ആര്യാട് ചാരംപറമ്പ് പള്ളിജെട്ടിക്കു സമീപം കായലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ പൂന്തോപ്പ് വാർഡിൽ കൊല്ലശേരി രതീഷി(37)ന്റെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം നാലോടെ കായലിൽ പൊങ്ങിയത്. ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
രതീഷിന്റെ സൈക്കിളും ചെരുപ്പും ജെട്ടിക്കു സമീപത്തുനിന്നും കണ്ടെടുത്തു. രാവിലെയാണ് ഇയാൾ ജെട്ടിക്കു സമീപം എത്തിയത്. നോർത്ത് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.