സഹോദയ ജില്ലാ കലോത്സവം: എസ്ഡിവി സെൻട്രൽ സ്കൂൾ ആതിഥ്യം വഹിക്കും
1338510
Tuesday, September 26, 2023 11:18 PM IST
ആലപ്പുഴ: 17-ാമത് ജില്ലാ സഹോദയ കലോത്സവത്തിന് എസ്ഡിവി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ തിരിതെളിയും. 29, 30 ഒക്ടോബർ 5, 6, 7 തീയതികളിൽ നടക്കുന്ന കലാമാമാങ്കം അഞ്ചിന് രാവിലെ 8.30ന് എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും.
സഹോദയ സ്കൂൾസ് കോംപ്ലെക്സ് പ്രസിഡന്റ് ഡോ.എ. നൗഷാദ് അധ്യക്ഷതവഹിക്കും. എസ്ഡിവി ഇഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സവിത എസ്. ചന്ദ്രൻ, ഡിജിപി കെ. പത്മകുമാർ, സിനിമ - സീരിയൽ താരം ഗായത്രി അരുൺ, സനാതനധർമ വിദ്യാശാല മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ആർ. കൃഷ്ണൻ, സിസ്റ്റർ സെബി മേരി, ഫാ. പി.എ. ജയ്സൺ, പി. ചന്ദ്രൻ, ഡയാന ജേക്കബ് എന്നിവർ പ്രസംഗിക്കും.
മത്സരങ്ങളുടെ ഒന്നാം ഘട്ടം 29, 30 തീയതികളിൽ നടക്കും. 71 ഇനങ്ങളിലായി രചനാമത്സരങ്ങളും പ്രസംഗ പദ്യപാരായണ മത്സരങ്ങളും നടത്തും.ആലപ്പുഴ സഹോദയയുടെ 55 സ്കൂളുകളിൽനിന്നുള്ള കലാകാരന്മാരും കലാകാരികളുമായ 2750ൽപരം വിദ്യാർഥി കൾ മാറ്റുരയ്ക്കുന്ന കലാമാമാങ്കമാണിത്.
19 സ്റ്റേജുകളിലായി അഞ്ചു ദിവസമാണ് മേള. ഏഴിനു വൈകുന്നേരം ആറിനു നടക്കുന്ന സമാപന സമ്മേളനത്തിന് ഡോ.എ.നൗഷാദ് അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എംപി മുഖ്യപ്രഭാഷണവും നടത്തും. സവിത എസ്. ചന്ദ്രൻ അധ്യക്ഷത വഹിക്കും. സിനിമാതാരം വീണ നന്ദകുമാർ പങ്കെടുക്കും. റവ.ഡോ. സാംജി മാത്യു സിഎംഐ നന്ദി അർപ്പിക്കും.