ന​ഗ​ര​സ​ഭ പ്രോ​ഗ്ര​സ് റി​പ്പോ​ര്‍​ട്ട് പ്ര​കാ​ശ​നം ഇ​ന്ന്
Tuesday, September 26, 2023 11:18 PM IST
ചേ​ര്‍​ത്ത​ല: എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ട​ര​വ​ര്‍​ഷ​ത്തെ പ്രോ​ഗ്ര​സ് റി​പ്പോ​ര്‍​ട്ട് പ്ര​കാ​ശ​നം ഇ​ന്നു ന​ട​ക്കും.

ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്‍​വ​ശം മൂ​ന്നി​ന് എ​ല്‍​ഡി​എ​ഫ് ര​ണ്ട​ര​വ​ര്‍​ഷ​മാ​യി ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ പ്ര​വ​ര്‍​ത്ത​ന​ റി​പ്പോ​ര്‍​ട്ടി​ന്‍റെ പ്ര​കാ​ശ​ന​ക​ര്‍​മം എ.​എം. ആ​രിഫ് എം​പി നി​ര്‍​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ വി.​ടി. ജോ​സ​ഫ് ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങും.

ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷേ​ര്‍​ളി ഭാ​ര്‍​ഗ​വ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. അ​ഡ്വ.​ കെ. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.