‘കരുവന്നൂർ ബാങ്ക്: മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കാണിക്കുന്നത് ജനവഞ്ചന’
1338279
Monday, September 25, 2023 10:47 PM IST
അമ്പലപ്പുഴ: ജനങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്നവരെ ന്യായീകരിക്കുന്ന നിലപാടാണ് കരുവന്നൂർ ബാങ്ക് വിഷയത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സ്വീകരിച്ചിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സഹകരണമേഖലയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ വേദനാജനകമാണ്. വിശ്വാസമാണ് സഹകരണ മേഖലയുടെ കരുത്ത്.
അതുതകർക്കാൻ എവിടെയെങ്കിലും ശ്രമം നടന്നാൽ അത് വീണ്ടെടുക്കാനുള്ള ശ്രമമാണ് സർക്കാർ ചെയ്യേണ്ടത്. സർക്കാരിന്റെ ജനസഭ ബഹിഷ്കരിക്കാനുള്ള യുഡിഎഫ് തീരുമാനം ശരിയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ പോകുമ്പോഴാണ് ജനങ്ങളെ കാണുന്നത്.
ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളും കാറ്റിൽപ്പറത്തി സ്വന്തം അജണ്ടയായി പോകുകയാണ് സർക്കാർ. സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വന്ദേ ഭാരത് നിലവിൽ വന്നത്. രാജധാനി ഉൾപ്പെടെയുള്ള സ്പീഡ് ട്രെയിനുകൾ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് കോൺഗ്രസ് ഏറ്റെടുത്തിട്ടില്ലെന്നും കെസി പറഞ്ഞു.