സമ്മാനങ്ങള്‍ വിതരണം ചെയ്തു
1337849
Saturday, September 23, 2023 11:34 PM IST
ആലപ്പുഴ: ജില്ലാ ശിശു പരിചരണ കേന്ദ്രത്തിലെ കുരുന്നുകള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജ് പ്രമോദ് മുരളി, ജില്ലാ ശിശു ക്ഷേമ സമിതിയുടെ കീഴിലുള്ള ജില്ലാ ശിശു പരിചരണ കേന്ദ്രത്തിലെ പത്തോളം കുരുന്നുകള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് കുരുന്നുകള്‍ക്കായി കളിപ്പാട്ടങ്ങള്‍, പാമ്പേഴ്സ്, കസേരകള്‍ തുടങ്ങിയവ ശേഖരിച്ചത്.
ശിശു പരിചരണ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി കെ.ഡി. ഉദയപ്പന്‍ സബ് ജഡ്ജില്നിന്നു സാധനങ്ങള്‍ ഏറ്റുവാങ്ങി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് അംഗവുമായ നസീര്‍ പുന്നക്കല്‍, ജോയിന്റ് സെക്രട്ടറി കെ. നാസര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിന്ദു ഭായി, രഞ്ജിത്ത്, സണ്ണി എന്നിവര്‍ പങ്കെടുത്തു.