അമര്‍ ജവാന് ജലോത്സവ വിളംബര ജാഥ നടന്നു
1337600
Friday, September 22, 2023 11:02 PM IST
എടത്വ: പച്ച ചെക്കിടിക്കാട് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന അമര്‍ ജവാന് ഏവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള രണ്ടാമത് ജലോത്സവത്തിന് മുന്നോടിയായി വിളംബരജാഥ നടന്നു. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പോളി തോമസ് അധ്യക്ഷത വഹിച്ചു. ജാഥാ കുഞ്ഞുമോന് പുന്നപ്ര ഫ്ളാഗ് ഓഫ് ചെയ്തു.
സമാപന സമ്മേളനത്തില്‍ ജിജു ചുരപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഡോണി വെണ്മേലില്, ട്രഷറര്‍ ജയിന് വരമ്പത്ത്, കോ-ഓർഡിനേറ്റര്‍ സിനു പന്ത്രണ്ടില്‍, ജോയിന്റ് സെക്രട്ടറി ജിസ്മോന് വരമ്പത്ത്, പബ്ലിസിറ്റി കണ്‍വീനേഴ്സ് മോന്‍സി പടിത്താറെ കാട്ടുങ്കന്, പി.എ. സന്തോഷ് കുമാര്‍, ജോസഫ് ആന്റണി, വിനോദ് കാടാത്തുകളം ബാബു തുരുത്തുമാലി എന്നിവര്‍ പ്രസംഗിച്ചു.
വിമുക്തഭടന്മാരെയും ജലോത്സവ വീരന്മാരെയും ആദരിച്ചു. ജലോത്സവം 24ന് ഉച്ചയ്ക്ക് 1.30ന് പച്ച അമര്‍ ജവാന് വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. ജലമേള ഉദ്ഘാടനം കേണല്‍ ഘനിഷ് സിംഗും, ലഫ്റ്റനന്റ് കേണല്‍ സുനില്‍ പിള്ളയും ചേര്‍ന്ന് നിര്‍വഹിക്കും.