കാർ അപകടത്തിൽപ്പെട്ടു; രോഗി മരിച്ചു
1337587
Friday, September 22, 2023 10:57 PM IST
മാന്നാർ: അത്യാസന്ന നിലയിലായ രോഗിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. രോഗിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
ചെന്നിത്തല സൗത്ത് പ്രാവേലിൽ ഐശ്വര്യയിൽ വിജയന്റെ ഭാര്യ വിനോദിനി (വാവച്ചി-64) യാണ് മരിച്ചത്. ഇന്നലെ രാവിലെ 11ന് മാന്നാർ ആശുപത്രി ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയകാർ സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട കാർ തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.
സ്കൂട്ടർ യാത്രികനായ മാന്നാർ കുരട്ടിശേരി മഠത്തിൽ കിഴക്കേതിൽ മുഹമ്മദ് കുഞ്ഞ് (67) നാണ് പരിക്കേറ്റത്. തലയിലും കാലിനും ഗുരുതര പരിക്കേറ്റ മുഹമ്മദ് കുഞ്ഞിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദിനിയുടെ സംസ്കാരം പിന്നീട്. മക്കൾ: വിപിൻ(ഖത്തർ), വിനീത വിനോദ്, മരുമക്കൾ: വിനോദ്, അക്ഷയ.