റോഡ് നന്നാക്കുന്നില്ല, പന്തംകൊളുത്തി പ്രകടനം
1337275
Thursday, September 21, 2023 11:19 PM IST
മാന്നാർ: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനം നടത്തി.
കാരാഴ്മാ ക്ഷേത്രം-മഠത്തിൽ കടവ് റോഡിന്റെ നിർമാണത്തിന് അലംഭാവം കാട്ടുന്ന കരാറുകാരനും കൂട്ടുനിൽക്കുന്ന ഇടത്, വലത് മുന്നണികൾക്കും എതിരെയാണ് ബിജെപി ചെന്നിത്തല കിഴക്കൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തിയത്.
കാരാഴ്മ കിഴക്കേ ആൽത്തറ ജംഗ്ഷനിൽനിന്നും ആരംഭിച്ച പ്രകടനം കാരാഴ്മ ജംഗ്ഷനിൽ സമാപിച്ചു.
പ്രദേശവാസികൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പ്രതിഷേധ പ്രകടനം ബിജെപി ചെന്നിത്തല കിഴക്കൻ മേഖല പ്രസിഡന്റ് പ്രവീൺ പ്രണവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ദീപാ രാജൻ അധ്യക്ഷത വഹിച്ചു.