അരി വിഹിതത്തില്‍ കൃത്യതയില്ല, റേഷന്‍ വിതരണം താളം തെറ്റുന്നതായി ഉടമകള്‍
1337076
Thursday, September 21, 2023 12:15 AM IST
എടത്വ: റേഷന്‍ കടകളില്‍ എത്തുന്ന അരി വിഹിതത്തില്‍ കൃത്യതയില്ലാത്തതിനാല്‍ റേഷന്‍ വിതരണം താളം തെറ്റുന്നതായി റേഷന്‍കട ഉടമകള്‍. സിവില്‍ സപ്ലൈസ് കോര്പറേഷന് വഴി റേഷന്‍ കടകളില്‍ എത്തുന്ന അരിവിഹിതത്തിലാണ് കൃത്യതയില്ലാതെ തുടരുന്നത്. - , മുന്‍ഗണന വിഭാഗത്തില്‍ പെട്ട ഗുണഭോക്താക്കളുടെ അരി വിഹിതമാണ് താളം തെറ്റിയ നിലയിലായത്.
ഇ-പോസ് മിഷ്യനില്‍ രണ്ടു കിലോ അരി രണ്ടാം ഘട്ടമായാണ് വിതരണം ചെയ്യുന്നത്. ഒട്ടുമിക്ക ഗുണഭോക്താക്കളും രണ്ടാംഘട്ട വിതണത്തിന് അരി വാങ്ങാന്‍ കടകളില്‍ എത്താറില്ല. അരി വിതരണം കുറയുന്നതോടെ പ്രതിമാസ വിഹിതത്തിലും കുറവ് വരാറുണ്ട്. ഇതുമൂലം ഗുണഭോക്താക്കളുമായി തര്‍ക്കത്തില്‍ കലാശിക്കുന്നതായി കട ഉടമകള്‍ പറയുന്നു.
അന്ത്യയോജന- അന്നയോജന, മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അനുവദിക്കുന്ന റേഷന്‍ വിഹിതം ഒറ്റത്തവണ വിതരണം ചെയ്യാന്‍ വേണ്ട നടപടി സിവില്‍ സപ്ലൈസ് കോര്പറേഷന് സ്വീകരിക്കണമെന്ന് റേഷന്‍ ഉടമകള്‍ ആവശ്യപ്പെടുന്നു.