സഭാനവീകരണം നിരന്തരം നടക്കേണ്ടത്: മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ
1336589
Tuesday, September 19, 2023 12:01 AM IST
ആലപ്പുഴ: സഭാനവീകരണം നിരന്തരമായി നടക്കേണ്ട ഒരു പ്രക്രിയ ആണെന്ന് സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ആലപ്പുഴ പഴയങ്ങാടി മാർ സ്ലീവ ഫൊറോന പള്ളിയിലെ ത്രൈമാസ ഇടവക നവീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക സഭകൾ എന്ന നിലയിൽ ഓരോ ഇടവകയും ഇത്തരത്തിൽ നവീകരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
1400ൽ സ്ഥാപിതമായ പഴയങ്ങാടി പള്ളിയുടെ 625-ാം ജൂബിലി വർഷ ഉദ്ഘാടനത്തിന് ഒരുക്കമായാണ് ത്രൈമാസ ഇടവക നവീകരണ പരിപാടികൾ നടക്കുന്നത്.
വികാരി ഫാ. സിറിയക് കോട്ടയിൽ സ്വാഗതവും സഹ വികാരി ഫാ. ഏലിയാസ് കരിക്കണ്ടത്തിൽ നന്ദിയും പറഞ്ഞു. കൈക്കാരന്മാരായ ലൂയിസ് കാട്ടാശേരി, തോമസ് ആലപ്പാട്ട്, സിറിയക് വള്ളവന്തറ, ഷാജി ഇലഞ്ഞിക്കൽ, മദർ കുസുമം റോസ്, റോയി കൊട്ടാരച്ചിറ, ഷാജി ഉപ്പൂട്ടിൽ, ടോമിച്ചൻ മേത്തശേരി, തോമസ് ചെന്നക്കാട്ട് എന്നിവർ പങ്കെടുത്തു.