ഇന്ത്യാ സഖ്യത്തെ ഭയന്ന് പ്രധാനമന്ത്രി എടുക്കുന്ന നടപടികള്‍ ബിജെപിക്ക് തിരിച്ചടിയാകും: മരിയാപുരം ശ്രീകുമാര്‍
1336314
Sunday, September 17, 2023 11:00 PM IST
ആലപ്പുഴ: രാജ്യത്തിന്റെ പേര് മാറ്റുക, ഭരണഘടനാ സ്ഥാപനങ്ങളെ അവഗണിക്കുക, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പേരില്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുക തുടങ്ങിയ നടപടികള്‍ അധികാരം നഷ്ടപ്പെടും എന്ന നരേന്ദ്രമോദിയുടെ ഭയത്തിന്റെ പ്രതിഫലനമാണെന്ന് അഡ്വ. മരിയാപുരം ശ്രീകുമാര്‍ പറഞ്ഞു.
ഇന്ത്യാ സഖ്യത്തെ ഭയന്ന് പ്രധാനമന്ത്രി എടുക്കുന്ന ധൃതിപിടിച്ച നടപടികള്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്നും ഡിസിസിയില്‍ നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അഡ്വ. മര്യാപുരം ശ്രീകുമാര്‍ വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗങ്ങളായ അഡ്വ. എം. ലിജു, അഡ്വ. ഷാനിമോള്‍ ഉസ്മാന്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ. ജോബ്, അഡ്വ. കെ.പി.ശ്രീകുമാര്‍, കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. ഡി.സുഗതന്, എം.മുരളി, അഡ്വ.കോശി. എം.കോശി, അഡ്വ. ജോണ്സണ് ഏബ്രഹാം, അഡ്വ. സി.കെ. ഷാജിമോഹന്‍, അഡ്വ. ഇ.സമീര്‍, ബി.ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.