പെൺവരക്കൂട്ടം ആർട്സ് ക്ലബ് ഉദ്ഘാടനം
1301684
Sunday, June 11, 2023 2:24 AM IST
ഹരിപ്പാട്: ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പെൺവരക്കൂട്ടം ആർട്സ് ക്ലബ് ലളിത കലാ അക്കാദമി മുൻ മെമ്പറും പ്രഫഷണൽ ഫോട്ടോഗ്രാഫറുമായ ബി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. കുട്ടികളിൽ ചിത്രകലയോട് അഭിരുചി വളർത്തി, അവർക്ക് ആവശ്യമായ പരിശീലനം നൽകുക എന്നതാണ് പെൺവരക്കൂട്ടം ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ പത്താം ക്ലാസ് വിദ്യാർഥിനി മാനസമീര പെൺവരക്കൂട്ടത്തിലെ അംഗമാണ്.
ചിത്രകലാ അധ്യാപകനും പ്രഫഷണൽ ചിത്രകാരനുമായ ഷമീർ ഹരിപ്പാടാണ് പരിശീലനത്തിനു നേതൃത്വം നൽകുന്നത്. പ്രിൻസിപ്പൽ റഫീഖ് ആർ, പ്രഥമാധ്യാപിക വി. സുശീല, പി. പ്രദീപ് കുമാർ, കെ. അജയകുമാർ, പി.എ. നാസിം, എസ്. ശാരി എന്നിവർ പ്രസംഗിച്ചു. ലളിത കലാ അക്കാദമി മുൻ എക്സി. അംഗം ടി.ആർ. ഉദയകുമാർ വാക്കും വരയും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. പരിസ്ഥിതി ദിനത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.