കായംകുളം: കൃഷ്ണപുരം പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആത്മ കപ്പാസിറ്റി പദ്ധതി പ്രകാരം കർഷകർക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കൃഷിഭവൻ ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം അനിത വാസുദേവൻ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അംഗം ശ്രീഹരി കോട്ടിരേത്ത്, മെമ്പർ ശ്രീലത ശശി എന്നിവർ പ്രസംഗിച്ചു. കുറ്റിക്കുരുമുളകിന്റെ പ്രജനന രീതിയും മണ്ണിര കമ്പോസ്റ്റിന്റെ നിർമാണവും എന്ന വിഷയത്തിൽ റിട്ട. കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി.കെ. വേണു ഗോപാൽ ക്ലാസെടുത്തു. കൃഷി ഓഫീസർ രേഷ്മ രമേശ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ഇന്ദു സി. നായർ നന്ദിയും പറഞ്ഞു.