സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ് ചെന്നിത്തലയിൽ
1300878
Wednesday, June 7, 2023 11:04 PM IST
മാന്നാർ: കേരള സംസ്ഥാന വടംവലി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എട്ടാമത് മിനി സബ് ജൂണിയർ ഗേൾസ് സംസ്ഥാന വടംവലി ചാമ്പ്യൻഷിപ് ചെന്നിത്തലയിൽ നടക്കും. 10 നും 11നും ചെന്നിത്തല മഹാത്മ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ വടംവലി നടക്കും. 14 ജില്ലകളിൽനിന്നുമായി 28 ടീമുകലായി 300 ഓളം പേർ പങ്കെടുക്കും. ഉദ്ഘാടനം മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ നിർവഹിക്കും. ജോസഫ് വാഴക്കൻ അധ്യക്ഷത വഹിക്കും. ഇന്ദിരാ ദാസ്, സുകുമാരി തങ്കച്ചൻ, വിജയമ്മ ഫിലേന്ദ്രൻ, സാമൂഹിക സാംസ്കാരിക സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
എടത്വ
പഞ്ചായത്തില്
ഹരിതസഭ
എടത്വ: മാലിന്യമുക്ത നവകേരള കാമ്പയിന്റെ ഭാഗമായി എടത്വ പഞ്ചായത്തില് ഹരിത സഭ സംഘടിപ്പിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്സി ജോളി ഉദ്ഘാടനം നിര്വഹിച്ചു. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്ഗീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു വലിച്ചെറിയല് മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. മാലിന്യമുക്ത കേരളം കാമ്പയിന്റെ ഭാഗമായി ഏറ്റെടുത്ത പ്രവര്ത്തനങ്ങളുടെ റിപ്പോര്ട്ടും പരിസ്ഥിതി ദിന സന്ദേശവും പ്രതിജ്ഞയും നടത്തി. ഹരിതകര്മ സേന അംഗങ്ങളെ ആദരിക്കുകയും പ്രവര്ത്തനങ്ങള് ക്രോഡീകരിക്കുകയും ചെയ്തു. ജെയിന് മാത്യു, ജി. ജയചന്ദ്രന്, ബിന്ദു തോമസ്, ആന്സി ബിജോയ് തുങ്ങിയവര് പങ്കെടുത്തു.