യുവതി മരിച്ച നിലയിൽ; ഗാര്‍ഹിക പീഡനമെന്ന്
1300585
Tuesday, June 6, 2023 10:43 PM IST
തുറവൂർ: യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ ലതിക ഉദയന്റെ മകള്‍ നീതുമോള്‍ (33) ആണ് മരിച്ചത്. തുടർന്ന് ഭര്‍ത്താവ് കെ.എസ്. ഉണ്ണിയെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
നീതുമോളുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. 2011ലാണ് ഇവർ വിവാഹിതരായത്. അന്നുമുതല്‍ സൗന്ദര്യം പോരാ എന്ന് പറഞ്ഞ് നീതുവിനെ നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തിരുന്നു എന്നാ ണ് പരാതി.
ഇതേത്തുടര്‍ന്ന് പലവട്ടം നീതു സ്വന്തം വീട്ടിലേക്കു പോയിരുന്നു. എന്നാല്‍, അപ്പോഴൊക്കെ വഴക്ക് പറഞ്ഞുതീര്‍ത്ത് നീതുവിനെ ഭർത്താവ് വീട്ടിലേക്കു കൊ ണ്ടുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസങ്ങളില്‍ ഭക്ഷണം നല്‍കാതെയും കുട്ടികള്‍ക്ക് സ്കൂളില്‍ പോകാൻ ബാഗും മറ്റും വാങ്ങി നല്‍കാതെയും ഉണ്ണി നീതുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പറയുന്നു. ഇതേത്തുടര്‍ന്നാണ് മരണം സം ഭവിച്ചത്.
പ്രതിയെ ചേര്‍ത്തല ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. മക്കള്‍: അഭിനവ് കൃഷ്ണ, ആഗിഷ് കൃഷ്ണ, അവന്തിക കൃഷ്ണ.