ഹരിതസഭ നടത്തി
1300580
Tuesday, June 6, 2023 10:41 PM IST
പുളിങ്കുന്ന്: മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി പുളിങ്കുന്ന് പഞ്ചായത്തില്‍ ഹരിതസഭ നടത്തി. പഞ്ചായത്തില്‍ നടത്തിയ മാലിന്യമുക്ത പരിപാടികളെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലീലാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കച്ചന് വാഴച്ചിറ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. ആഷ്ലി നായർ, പഞ്ചായത്തംഗങ്ങളായ നീനു ജോസഫ്, പുഷ്പ ബിജു, രജനി ഉത്തമൻ, ഷൈലജ അജികുമാർ, ജോസഫ് ജോസഫ് മാമ്പൂത്തറ, ലീന ജോഷി, ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ പ്രശാന്ത്, ശ്രീനാഥ്, ജൂണിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ ഷനീജ് എന്നിവർ പ്രസംഗിച്ചു.
ഫാ. ജോസ് തച്ചില്‍ അനുസ്മരണം
ചേര്‍ത്തല: കേരള ഹിസ്റ്ററി കോണ്‍ഗ്രസിന്റെയും ചേര്‍ത്തല പൂര്‍ണം യോഗ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫാ. ജോസ് തച്ചില്‍ അനുസ്മരണം നടത്തി. കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ചെയര്മാന് ഡോ.പി.കെ. മൈക്കിള്‍ തരകന് ഉദ്ഘാടനം ചെയ്തു. വൈജാത്യങ്ങള്‍ പരിഗണിക്കാതെ സകലരിലും നന്മ കണ്ടെത്തിയിരുന്ന മഹാനുഭാവനായിരുന്നു ഫാ. ജോസ് തച്ചിലെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍ണം യോഗ സെന്ററില്‍ നടന്ന യോഗത്തില്‍ കേരള ഹിസ്റ്ററി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. കുര്യാസ് കുമ്പളക്കുഴി അധ്യക്ഷത വഹിച്ചു. കെ.ജി.ആര്. പണിക്കര്‍, ജോണ്‍ പുളിക്കപ്പറമ്പില്‍, അഡ്വ. ജേക്കബ് അറയ്ക്കല്‍, സെബാസ്റ്റ്യന്‍ പണിക്കാപ്പറമ്പില്‍, ജി.വി. പണിക്കര്‍, അഡ്വ. സി.വി. തോമസ്, ജോര്‍ജ് കാരാച്ചിറ, അഷ്റഫ് കല്ലറയ്ക്കല്‍, ഡോ. ഏബ്രഹാം നെയ്യാരപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.