പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ം
Tuesday, June 6, 2023 10:41 PM IST
പു​ളി​ങ്കു​ന്ന്: പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ൽ ഒ​ന്നുമു​ത​ൽ പ​ത്തുവ​രെ പ​ഠി​ക്കു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും എ​സ്എ​സ്എ​ൽ​സി​ക്കും പ്ല​സ്ടു​വി​നും ഉ​ന്ന​തവി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്ക​ൽ ച​ട​ങ്ങും ന​ട​ത്തി.
പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പ്ര​ഭാ​തഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​നുവേ​ണ്ടി 2021- 24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​പ്പോ​ൾ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന തു​ക അ​പ​ര്യാ​പ്തമെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി തീ​രു​മാ​ന​ത്തോ​ടു കൂ​ടി ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് മു​ഴു​വ​ൻ തു​ക കൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ത്മ​ജ അ​ഭി​ലാ​ഷ് പ​റ​ഞ്ഞു. പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​നോ​ജ് കാ​നാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​സ​ൺ വ​ർ​ഗീ​സ്, മാ​ത്തു​ക്കു​ട്ടി ത​റ​യി​ൽ, ടോം ​ന​ടു​വി​ലേ​ടം, ഉ​ണ്ണി പു​ത്ത​ൻ​പ​റ​മ്പ്, സു​നി​ൽ​കു​മാ​ർ ഇ​രു​പ്പ​ക്കാ​ട്, ആം​ബ്രോ​സ് മ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.