മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിച്ചു
1300578
Tuesday, June 6, 2023 10:41 PM IST
എടത്വ: തലവടി തിരുപനയന്നൂര്‍കാവ് ക്ഷേത്ര പരിസരത്ത് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിച്ചു. പൊതുസമ്മേളനം ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.ആര്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം മുഖ്യതന്ത്രി നീലകണ്ഠരര് ആനന്ദന് നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി.
ആന്റപ്പന് അമ്പിയായം ഫൗണ്ടേഷന് പ്രസിഡന്റ് ഡോ. ജോണ്സണ് വി. ഇടിക്കുള ബോധവത്കരണ സന്ദേശം നല്കി. ക്ഷേത്ര പരിസരത്ത് നിര്‍മിച്ച മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം തലവടി പഞ്ചായത്തംഗം ബിനു സുരേഷ് നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി തലവടി യൂണിറ്റ് പ്രസിഡന്റ് പ്രകാശ് പനവേലി, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.എസ്. ഷിബു, ജൂണിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് എം. മീരാ, ഗിരിജ ആനന്ദന് നമ്പൂതിരി, ജ്യോതി പ്രസാദ്, ക്ഷേത്രസമിതി സെക്രട്ടറി അജികുമാര്‍ കലവറശേരില്‍, ക്ഷേത്രം മാതൃസംഘം പ്രസിഡന്റ് പ്രഭാ രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.