മാധ്യമ സംഘത്തെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു
1300575
Tuesday, June 6, 2023 10:41 PM IST
ആലപ്പുഴ: കണ്ടല്ലൂർ ഫാർമേഴ്സ് സർവീസ് സഹകരണ സംഘത്തിലെ ക്രമക്കേട് റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ് 18 മാധ്യമസംഘത്തെ കോൺഗ്രസ് നേതാക്കൾ ആക്രമിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ബാങ്ക് പ്രസിഡന്റും ഡിസിസി അംഗവുമായ ബിജു ഈരിക്കലിന്റെ നേതൃത്വത്തിലാണ് കയ്യേറ്റം നടന്നത്.
ആക്രമണത്തിൽ ഡ്രൈവർ ശ്രീകാന്തിനു പരുക്കേറ്റു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റും റിപ്പോട്ടറുമായ ശരണ്യ സ്നേഹജൻ, കാമറാമാൻ പ്രശാന്ത് മംഗലശേരി എന്നിവർക്കു നേരെയാണ് അക്രമം അഴിച്ചുവിട്ടത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലയെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്. സജിത്തും സെക്രട്ടറി ടി.കെ. അനിൽകുമാറും പ്രസ്താവനയിൽ പറഞ്ഞു.
കുട്ടനാട് അദാലത്തിനു മുമ്പിൽ
കർഷകർ പിച്ചതെണ്ടും
മങ്കൊമ്പ്: ഇന്നു നടക്കുന്ന കുട്ടനാട് താലൂക്ക് അദാലത്തിനു മുമ്പിൽ നെൽക്കർഷകർ പിച്ചതെണ്ടുമെന്ന് നെൽക്കർഷക സംരക്ഷണ സമിതി. നെല്ലിന്റെ വിലനല്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും ഹാൻഡ്ലിംഗ് ചാർജ് സമ്പൂർണമായും സർക്കാർ നല്കുക, കിഴിവ് കൊള്ളയ്ക്കറുതി വരുത്തുക, വിളനാശനഷ്ടപരിഹാരം നല്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നെൽക്കർഷക സംരക്ഷണ സമിതിയുടെ കൺവീനേഴ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷിവകുപ്പ് മന്ത്രിയും മത്സ്യവകുപ്പ് മന്ത്രിയും പങ്കെടുക്കുന്ന കുട്ടനാട് താലൂക്ക് ആദാലത്തുപടിക്കൽപിച്ച തെണ്ടൽ നടത്തി പ്രതിഷേധം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.