തെരുവുനായ ആക്രമണം: നാലു പേര്‍ക്കു പരിക്ക്
1300390
Monday, June 5, 2023 11:17 PM IST
എടത്വ: തെരുവുനായ ആക്രമണം, പഞ്ചായത്ത് ജീവനക്കാരി അടക്കം നാലു പേര്‍ക്കും ആടിനും കടിയേറ്റു. തലവടി പഞ്ചായത്തിലെ ഓഫീസ് അറ്റന്റര്‍ രാധിക. ആര്, തലവടി തുളസീവനത്തില്‍ എം.എസ്. ശാരദ, ആഞ്ഞിലിമൂട്ടില്‍ ജോസഫ്, മാത്തൂര്‍ ഗോപിനാഥന് എന്നിവര്‍ക്കും കണിയാംപറമ്പില്‍ കെ.എല്‍. ശശിയുടെ ആടിനുമാണ് പരിക്കേറ്റത്. രാധികയും ശാരദയും വണ്ടാനം മെഡിക്കല്‍ കോളജിലും ജോസഫും ഗോപിനാഥനും എടത്വ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. ഒരേ നായാണ് നാലു പേരേയും കടിച്ചതെന്നാണ് സൂചന.
കെ ഫോൺ: കായംകുളം
മണ്ഡലതല ഉദ്ഘാടനം
കായംകുളം: സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കെ ഫോൺ പദ്ധതിയുടെ കായംകുളം മണ്ഡലതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. യു. പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 100 ഗുണഭോക്താക്കൾക്കാണ് മണ്ഡലത്തിൽ കണക്ഷൻ നൽകുക.
കായംകുളം നഗരസഭ വാർഡ് 18 കൊയ്പ്പള്ളി കാരാഴ്മ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ പി. ശശികല, നഗരസഭാ വൈസ് ചെയർമാൻ ജെ. ആദർശ് തുടങ്ങിയവർ പങ്കെടുത്തു.