സ്കൂട്ടര്‍ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
1300145
Sunday, June 4, 2023 11:27 PM IST
അമ്പലപ്പുഴ; സ്കൂട്ടര്‍ നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പുന്നപ്ര തെക്ക് 17-ാം വാര്‍ഡില്‍ കാരിക്കല്‍ ജോണിന്റെ മകന് കെ.ജെ. ഷിനു(34) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നിന് പറവൂര്‍ സെന്റ് ജോസഫ് പള്ളിക്ക് തെക്ക് ഗുരുമന്ദിരത്തിനു സമീപമായിരുന്നു അപകടം.
ആലപ്പുഴയില്‍നിന്നും വീട്ടിലേക്ക് വരുന്നതിനിടെ നിയന്ത്രണം തെറ്റിയ സ്കൂട്ടര്‍ റോഡരുകിലെ വൈദ്യുത പോസ്റ്റിലിടിക്കുകയായിരുന്നു. തലക്ക് ഗുരുതരപരിക്കേറ്റ ഷിനുവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മാതാവ് ലീലാമ്മ. സംസ്ക്കാരം ഇന്ന് പുന്നപ്ര മരിയവിയാനി പള്ളി സെമിത്തേരിയില്‍.