ശമ്പളം ലഭിക്കുന്നില്ലെന്നു പരാതി
1300144
Sunday, June 4, 2023 11:27 PM IST
ഹരിപ്പാട്: മാവേലിക്കര തപാൽ ഡിവിഷനിൽപെട്ട സൗത്ത് സബ്ബ് ഡിവിഷനിലെ പോസ്റ്റ്മാൻ, ഗ്രാമീൺ ഡാക് സേവക് ജീവനക്കാരുടെ അവധി ഒഴിവുകളിൽ പകരം ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരുടെ വേതനം നൽകാതെ സബ്ബ് ഡിവിഷൻ ഇൻസ്പെക്ടർ പിടിച്ചു വയ്ക്കുന്നതായി പരാതി. തുച്ഛമായ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരുടെ ശമ്പളമാണ് മുന്നറിയിപ്പ് ഇല്ലാതെ തടഞ്ഞത്. പലർക്കും 2022 ഡിസംബർ മുതലുള്ള ശമ്പളം കിട്ടാനുണ്ട്.
സ്കൂൾ തുറക്കുന്ന വേളയിലെങ്കിലും ലഭിക്കുമെന്ന് കരുതിയിരുന്ന ജീവനക്കാർ കുട്ടികൾ ചെലവുകളുടെ കാര്യത്തിൽ ബുദ്ധിമുട്ടുകയാണ്. കൂടുതലും വനിതാ ജീവനക്കാരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. ശമ്പളം കിട്ടാത്ത കാരണത്താൽ ഇപ്പോൾ അവധിക്കാർക്ക് പകരം പോകാനാളില്ല.
ജീവനക്കാരുടെ സംഘടന ആയ എൻ എഫ പി ഇ ഇത് അടിയന്തിരമായി പരിഹരിക്കുന്നതിന് സൂപ്രണ്ടിന് പരാതി നൽകി എങ്കിലും പരിഹാരമായില്ല. തുടർന്ന് ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകി.