മുട്ടാറില് കുടിവെള്ളമില്ല; ജനപ്രതിനിധികള് വാട്ടര് അഥോറിറ്റി ഓഫീസ് ഉപരോധിച്ചു
1299496
Friday, June 2, 2023 11:10 PM IST
എടത്വ: മുട്ടാറിലും സമീപപ്രദേശങ്ങളിലും മൂന്നു ദിവസത്തിലധികമായിട്ടും കുടിവെള്ളമില്ലാത്തതില് പ്രതിഷേധിച്ച് ജനപ്രതിനിധികള് എടത്വ വാട്ടര് അഥോറിറ്റി ഓഫീസ് ഉപരോധിച്ചു. പ്രതിഷേധം കടുത്തതോടെ അധികൃതര് അടിയന്തരമായി പൈപ്പ് നന്നാക്കി പ്രദേശത്ത് കുടിവെള്ളമെത്തിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോ ടെ പഞ്ചായത്ത് പ്രസിഡന്റ് ലിനി ജോളിയുടെ നേതൃത്വത്തില് വൈസ് പ്രസിഡന്റ് ബോബന് ജോസ്, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാരായ കെ. സുരമ്യ, ഷില്ലി അലക്സ്, പഞ്ചായത്തംഗം പി.ടി. വിനോദ്കുമാര് എന്നിവര് വാട്ടര് അഥോറിറ്റി ഓഫീസിലെത്തി ഉപരോധ സമരം നടത്തുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ വൈകുന്നേരം നാല് മണിക്കുള്ളില് കുടിവെള്ളമെത്തിക്കാമെന്ന് എക്സിക്യൂട്ടീവ് എന്ജിനയര് ഉറപ്പ് നല്കിയതോടെ മൂന്ന് മണിക്ക് ജനപ്രതിനിധികള് സമരം അവസാനിപ്പിക്കുകയായിരുന്നു.