ആ​ല​പ്പു​ഴ:​ പേ​വി​ഷ പ്ര​തി​രോ​ധ മ​രു​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ്റ്റോ​ക്കി​ല്ലെ​ന്ന് ആ​രോ​പ‌​ണം. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് സൗ​ജ​ന്യ​മാ​യി ന​ല്‌​കേ​ണ്ട പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​നു​ള്ള മ​രു​ന്ന് പു​റ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ​നി​ന്ന് വാ​ങ്ങി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​നു​ള്ള മ​രു​ന്ന് സ്റ്റോ​ക്കി​ല്ലാ​ത്ത​ത് തെ​രു​വു നാ​യ്ക്ക​ളു​ടെ ക​ടി​യേ​ല്ക്കു​ന്ന​വ​രെ കൂ​ടു​ത​ല്‍ ദു​രി​ത​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​ക​യാ​ണെ​ന്നു ത​ത്തം​പ​ള്ളി റ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (ടി​ആ​ര്‍​എ) ആ​രോ​പി​ച്ചു.
മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ല്‍ കു​ത്തി​വ​യ്പു മ​രു​ന്നി​ന്റെ തു​ക ക​റ​ന്‍​സി​യാ​യി ത​ന്നെ ന​ല്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ന്ന​തും പ​തി​വാ​ണ്. അ​തു​കൊ​ണ്ട് ആ​ശു​പ​ത്രി​ക്കു പു​റ​ത്തി​റ​ങ്ങി ബാ​ങ്ക് എ​ടി​എ​മ്മി​ല്‍ നി​ന്നു പ​ണ​മെ​ടു​ത്തു മ​രു​ന്നു വാ​ങ്ങി​വ​രു​ന്ന​തു ത​ന്നെ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടേ​റി​യ​താ​ണ്. സ​മ​യ​ന​ഷ്ട​വും അ​നു​ഭ​വി​ക്ക​ണം. ബൈ​സ്റ്റാ​ന്‍​ഡ​ര്‍ കൂ​ടെ​യി​ല്ലാ​തെ കു​ത്തി​വ​യ്ക്കു​ക​യു​മി​ല്ല.
പ​ട്ട​ണ​ത്തി​ലെ തെ​രു​വു​നാ​യ്ക്ക​ളേ​യും പൂ​ച്ച​ക​ളേ​യും ഒ​ഴി​വാ​ക്കാ​ന്‍ മു​നി​സി​പ്പാ​ലി​റ്റി വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ല്‍ തെ​രു​വു​നാ​യ്ക്ക​ള്‍ പെ​റ്റു​പെ​രു​കു​ക​യാ​ണെ​ന്നു ടി​ആ​ര്‍​എ ചൂ​ണ്ടി​ക്കാ​ട്ടി.