കമ്പിവടിക്കടിച്ച് തല തകർത്ത സംഭവം: പ്രതിക്ക് എട്ടുവർഷം തടവും 15,000 രൂപ പിഴയും
1299299
Thursday, June 1, 2023 11:04 PM IST
ചെങ്ങന്നൂർ: അയൽവാസിയുടെ തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതിക്ക് എട്ടുവർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ച് ചെങ്ങന്നൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് വി.എസ്. വീണ ഉത്തരവായി.
വള്ളികുന്നം കൃഷ്ണാലയം വീട്ടിൽ രാധാകൃഷ്ണ (62) നെ പരുക്കേൽപ്പിച്ച കേസിൽ താമരക്കുളം കണ്ണനാംകുഴി സൂര്യ ലയം വീട്ടിൽ സുരേന്ദ്രനെ (അഭിലാഷ് - 62 )തിരെയാണ് കോടതി വിധി.
2018ന് രാത്രി ഒൻപതിനാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർ ഉൾപ്പെടെ ഒമ്പതോളം സാക്ഷികളെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിക്കുകയും 15 ഓളം രേഖകളും കമ്പിവടിയും കേസിൽ വിസ്താര മധ്യേ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റെഞ്ജി ചെറിയാനും അഡ്വ. ആർ. സ്മിതയും ഹാജരായി.